കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ്

Update: 2018-06-03 05:40 GMT
Editor : Muhsina
കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ്
Advertising

പ്രണയം നടിച്ച് പെണ്‍കുട്ടികളെ ആസൂത്രിതമായി ഇസ്ലാമിലേക്ക് മതംമാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്...

കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ആസൂത്രിതമായി ഇസ്ലാമിലേക്ക് മതംമാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്.

2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 7299 പേരാണ് കേരളത്തില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഇതില്‍ 82 ശതമാനം പേരും ഹിന്ദുമതത്തില്‍ നിന്നാണ്. പ്രണയം, സാന്പത്തികം, രാഷ്ട്രീയം തുടങ്ങി വിവിധ ഘടകങ്ങള്‍ മതപരിവര്‍ത്തനത്തിന് പിന്നിലുണ്ട്.

61 ശതമാനവും മതംമാറ്റവും പ്രണയത്തെത്തുടര്‍ന്നാണ്. അണുകുടുംബങ്ങളില്‍ നിന്നുള്ളവരും സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ് മതംമാറിയവരില്‍ ഏരെയും. മതംമാറിയവരില്‍ 72 ശതമാനം പേരും പ്രത്യേക രാഷ്ട്രീയ അനുഭാവമില്ലാത്തവരാണ്. രാഷ്ട്രീയാഭിമുഖ്യമുള്ളവരില്‍ 17 ശതമാനം സിപിഎം, 8 ശതമാനം കോണ്‍ഗ്രസ്, 2 ശതമാനം ബിജെപി, 1 ശതമാനം സിപിഐ അനുഭാവികള്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം മതംമാറ്റം നടന്നിട്ടുള്ളത്. മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 500 ലധികം വിശദവിവരങ്ങള്‍ ശേഖരിച്ചാണ് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും മതപരിവര്‍ത്തനം നടത്തുന്നുണ്ട്. മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സാന്പത്തിക ഇടപാടുകളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News