ഇടുക്കിയില്‍ കനത്തമഴയില്‍ വ്യാപകനാശം

Update: 2018-06-04 17:31 GMT
Editor : Sithara
ഇടുക്കിയില്‍ കനത്തമഴയില്‍ വ്യാപകനാശം
Advertising

നാല് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശവും മണ്ണിടിച്ചിലുമുണ്ടായി.

ഇടുക്കി ജില്ലയില്‍ മഴക്കെടുതി തുടരുകയാണ്. നാല് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശവും മണ്ണിടിച്ചിലുമുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തെ മഴയില്‍ നാശനഷ്ടം മൂന്ന് കോടി കവിഞ്ഞതായി കൃഷിവകുപ്പ് വ്യക്തമാക്കുന്നു.

Full View

കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും രണ്ട് ഹെക്ടറോളം കൃഷിയിടങ്ങളാണ് ഒലിച്ചുപോയത്. ജൂണ്‍ മുതല്‍ തുടരുന്ന മഴയില്‍ ഇതുവരെ കൃഷിനാശത്തിന്‍റെ കണക്ക് മൂന്നു കോടി കവിഞ്ഞു. ഹൈറേഞ്ചില്‍ ഇന്നലെയും കനത്തമഴ തുടരുകയാണ്. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, ദേവികുളം, അടിമാലി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നിവിടങ്ങില്‍ മണ്ണിടിച്ചിലുണ്ടായി. പുല്ലുപാറയില്‍ ഉരുള്‍പൊട്ടി. ഗ്ലെന്‍മേരി റോഡിലെ മുണ്ടയ്ക്കല്‍ കോളനിയിലേക്കുള്ള പാലം കനത്ത മഴയില്‍ ഒലിച്ചു പോയി.

പീര്മേട്ടില്‍ മാത്രം കഴിഞ്ഞ ദിവസം 147 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈറേഞ്ചില്‍ ഇരുപതിലേറെ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. കൊട്ടാരക്കര- ഡിന്‍ഡിഗല്‍ ദേശീയ പാതയില്‍ മരംകടപുഴകി വീണ് ഗതാഗതവും തടസപ്പെട്ടു. റവന്യൂവകുപ്പിന്‍റെ നാശനഷ്ട കണക്ക് കൂടി കണക്കാക്കിയാല്‍ കോടികളുടെ നാശനഷ്ടമാണ് ജില്ലയ്ക്കുണ്ടായതെന്ന് വ്യക്തമാകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News