മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന
കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെവി
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം.കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നടപടി.അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെവി മഹേഷ്ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. കുടുംബശ്രീയിലെ ക്രമക്കേടുകള്‍ മീഡിയവണ്ണാണ് പുറത്ത് വിട്ടത്.
മന്ത്രി കെടി ജലീലിന് പുറമേ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐഎഎസിനെതിരേയും പ്രാഥമിക അന്വേഷണമുണ്ട്.യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ കെടി ജലീല്‍ ശുപാര്‍ശ ചെയ്തെന്ന മുന്‍ ഡയറക്ടര്‍ എന്‍ കെ ജയയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.ഒപ്പം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ലിസ്റ്റിന് പുറത്ത് നിന്ന് ആളുകളെ നിയമിച്ചെന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും.ഇത് സംബന്ധിച്ച രേഖകളും തെളിവുകളും പരാതിക്കാരന്‍ പികെ ഫിറോസ് വിജിലന്‍സിന് കൈമാറി.
എന്‍.കെ ജയയുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.തുടര്‍ന്ന് പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയായിരിക്കും ചെയ്യുക.ഇതിിന് ശേഷമായിരിക്കും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്സ് രജിസ്ട്രര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്.കുടുംബശ്രീയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച മീഡിയാവണ്‍ പരമ്പരയെത്തുടര്‍ന്നാണ് പരാതി വിജിലന്‍സിന്‍റെ മുമ്പിലെത്തിയത്.