സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍

Update: 2018-06-04 08:38 GMT
Editor : admin
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍
Advertising

മികച്ച ഹ്രസ്വചിത്ര വിഭാഗത്തില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത നാടകാന്ത്യം പുരസ്കാരത്തിന് അര്‍ഹമായി

Full View

2014, 2015 വര്‍ഷങ്ങളിലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മീഡിയവണ്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി.

കഥാവിഭാഗം, കഥേതര വിഭാഗം, രചനാവിഭാഗം തുടങ്ങി രണ്ട് വര്‍ഷങ്ങളിലുമായി 76 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2014ലെ മികച്ച കുട്ടികളുടെ പരിപാടിയായി മീഡിയവണ്‍ സംപ്രേഷണം ചെയ്ത തുള്ളി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ അറിവ് പകരുന്ന മികച്ച അനിമേഷന്‍ പരിപാടിയെന്നാണ് ജൂറി തുള്ളിയെ വിലയിരുത്തിയത്. റെജി സൈനാണ് സംവിധാനം. 15000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്കാരം.

മീഡിയവണ്‍ സംപ്രേഷണം ചെയ്ത നാടകാന്ത്യത്തിനാണ് 2015ലെ മികച്ച ഷോര്‍ട് ടെലി ഫിലിമിനുള്ള അവാര്‍ഡ്. സംവിധാനത്തിനും തിരക്കഥക്കുമുള്ള പുരസ്കാരം മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് വിധു വിന്‍സെന്റിന് ലഭിച്ചു. നാടകാന്ത്യത്തിലെ അഭിനയത്തിന് മുന്‍ഷി ബൈജുവിനാണ് മികച്ച നടനുള്ള പുരസ്കാരം.

2014ലെ മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്കാരം റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിലാഷ് മോഹന് ലഭിച്ചു. 2015ലെ മികച്ച ടിവി ഷോയായി മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്യുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News