സ്വകാര്യ ഏജന്‍സിയോട് സുരക്ഷ സഹായം തേടിയിട്ടില്ലെന്ന് ദിലീപ് അറിയിക്കും

Update: 2018-06-05 06:19 GMT
Editor : admin
സ്വകാര്യ ഏജന്‍സിയോട് സുരക്ഷ സഹായം തേടിയിട്ടില്ലെന്ന് ദിലീപ് അറിയിക്കും
Advertising

സുരക്ഷ ആവശ്യമുണ്ടോ എന്ന കാര്യം സുരക്ഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അന്വേഷിച്ചിരുന്നു. സുരക്ഷതേടേണ്ട സാഹചര്യം നിലവിലില്ലെന്നും ദിലീപ് പൊലീസിനെ അറിയിക്കും

സ്വകാര്യ ഏജന്‍സിയോട് സുരക്ഷ സഹായം തേടിയിട്ടില്ലെന്ന് നടന്‍ ദിലീപ് പൊലീസിന് വിശദീകരണം നല്‍കും. സുരക്ഷ ആവശ്യമുണ്ടോ എന്ന കാര്യം സുരക്ഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അന്വേഷിച്ചിരുന്നു. സുരക്ഷതേടേണ്ട സാഹചര്യം നിലവിലില്ലെന്നും ദിലീപ് പൊലീസിനെ അറിയിക്കും. ലൈസന്‍സും അനുബന്ധരേഖകളും ഹാജരാക്കാന്‍ സുരക്ഷ ഏജന്‍സിയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

മലേഷ്യന്‍ ഗവര്‍ണറുടെ സന്ദര്‍ശന വേളയില്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെത്തിയതെന്നാണ് സുരക്ഷ ഏജന്‍സിയായ തണ്ടര്‍ഫോഴ്സ് തന്നെ അറിയിച്ചത്. സുരക്ഷപ്രശ്നങ്ങളുണ്ടെങ്കില്‍ സേവനം ലഭ്യമാക്കാമെന്നും തണ്ടര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇരുപത് മിനിറ്റോളം തണ്ടര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ചിലവഴിച്ചു. എന്നാല്‍ സുരക്ഷതേടാന്‍ ആലോചിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ദിലീപ് പൊലീസിനോട് വിശദീകരണം നല്‍കും. സ്വകാര്യസുരക്ഷയുടെ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് ദിലീപിന് നോട്ടീസ് നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ഗോവ ആസ്ഥാനമായ തണ്ടർ ഫോഴ്സിന്റെ സുരക്ഷ സഹായം തേടിയതായുള്ള പൊലീസിന്റെ നിഗമനങ്ങള്‍ തള്ളുന്ന വിശദീകരണമാണ് ദിലീപ് നല്‍കുക. സായുധസുരക്ഷയാണോ തേടിയതെന്ന കാര്യത്തിലടക്കം പൊലീസ് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സുരക്ഷ ഏജന്‍സിയായ തണ്ടര്‍ ഫോഴ്സിനോട് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആയുധങ്ങള്‍ കൈവശം വെക്കാനുള്ള ലൈസന്‍സ് രേഖകളടക്കം പൊലീസിന് മുന്നില്‍ ഹാജരാക്കുമെന്ന് തണ്ടര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിലീപിന് സുരക്ഷനല്‍കാന്‍ തീരുമാനമെടുത്തോ എന്ന കാര്യം തണ്ടര്‍ഫോഴ്സ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നില്ല

Tags:    

Writer - admin

contributor

Editor - admin

contributor

Similar News