മുല്ലപ്പെരിയാറില്‍ ഉപസമിതി പരിശോധന നടത്തി

Update: 2018-06-17 10:13 GMT
Editor : Subin
മുല്ലപ്പെരിയാറില്‍ ഉപസമിതി പരിശോധന നടത്തി
Advertising

കാലവര്‍ഷം കനത്തതോടെ ജലനിരപ്പ് ക്രമീതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉപസമിതി മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന നടത്തി. സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനവും ഡാമിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും സമിതി വിലയിരുത്തി. സുപ്രീകോടതി നിശ്ചയിച്ച മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനം വൈകുന്നതില്‍ കേരളത്തിന് അതൃപ്തിയുണ്ട്.

Full View

കാലവര്‍ഷം കനത്തതോടെ ജലനിരപ്പ് ക്രമീതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉപസമിതി മുല്ലപ്പെരിയാര്‍ ഡാമില്‍ സന്ദര്‍ശനം നടത്തിയത്. അണക്കെട്ടിലെത്തിയ സംഘം ജലനിരപ്പ്, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ രേഖപ്പെടുത്തി. ജലനിരപ്പ് 127.2ഉം സ്വീപ്പേജ് വെള്ളത്തിന്റെ അളവ് 82.2ലിറ്ററുമാണ്. ഉപസമിതി അംഗങ്ങള്‍ സ്പില്‍വേയിലെ ഒന്ന്, മൂന്ന്, ആഞ്ച്,ഏഴ്, ഒന്‍പത്, പതിനൊന്ന് ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധ നടത്തി.

ഡാമിലെയും ഗ്യാലറിയിലേയും തമിഴ്‌നാട് സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനവും സമിതി വിലയിരുത്തി. മേല്‍നോട്ട സമിതി മുമ്പാകെ ഓപറേറ്റിംഗ് മാനുവല്‍ തമിഴ്‌നാട് നല്‍കുമെന്നാണ് കേരളം കണക്കാക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഓപറേറ്റിംഗ് മാനുവല്‍ തമിഴ്‌നാട് സമര്‍പ്പിക്കണമെന്നത് കഴിഞ്ഞ നാല് വര്‍ഷമായി കേരളം നിരന്തരമായി ആവശ്യപ്പെടുന്നതാണ്.

മഴയ്ക്ക് മുമ്പേ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ട സുപ്രീം കോടതി നിശ്ചയിച്ച മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനം വൈകിയതില്‍ കേരളത്തിന് അതൃപ്തിയുണ്ട്. 21ന് മേല്‍നോട്ട സമിതി സന്ദര്‍ശനം നടത്തും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News