കത് വ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദക്ഷിണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Update: 2018-06-18 07:06 GMT
Editor : Jaisy
കത് വ സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദക്ഷിണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു
Advertising

വിശ്വാസപൂർവം മാത്രമെ ശയന പ്രദക്ഷിണം നടത്താൻ പാടുള്ളുവെന്ന് പ്രതിഷേധക്കാർ പറഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി

കത്‍വ പ്രതിഷേധിച്ച് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. .വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു.

Full View

കത്‍വ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള സംസ്കൃത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രാമനുണ്ണി കടലായി ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെത്തിയത്.അമ്പലക്കുളത്തില്‍ മൂന്ന് തവണ മുങ്ങി നിവര്‍ന്ന് രാമനുണ്ണി അമ്പലത്തിനുളളില്‍ കടന്നതോടെ ഒരു സംഘം ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. അമ്പലത്തിലെ വിശ്വാസങ്ങള്‍ ഹനിച്ചാണ് രാമനുണ്ണിയുടെ ശയന പ്രദക്ഷിണമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കം ചെയ്ത ശേഷം രാമനുണ്ണി ശയന പ്രദക്ഷിണം പൂര്‍ത്തിയാക്കി. എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. പരിപാടിക്ക് ശേഷം സംഘര്‍ഷമുണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News