ജസ്നയുടെ സഹോദരന്‍റെ ഹേബിയസ് കോര്‍പ്പസ് ഹരജി കോടതി തള്ളി

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊരു തട്ടിക്കൊണ്ടുപോകല്‍ കേസല്ലെന്നും കുട്ടിയെ കാണാതായ കേസാണെന്നും കോടതി

Update: 2018-06-26 14:49 GMT
Advertising

പത്തനംതിട്ട സ്വദേശി ജസ്നയുടെ തിരോധാനത്തില്‍ സഹോദരന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തള്ളി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതൊരു തട്ടിക്കൊണ്ടുപോകല്‍ കേസല്ലെന്നും കുട്ടിയെ കാണാതായ കേസാണെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയുടെ കോടതിയുടെ പരിഗണനയിലുമാണ്. അതിനാല്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതിനിടെ തിരോധാന കേസ് അന്വേഷിക്കുന്ന സംഘം കോയമ്പത്തൂരിലെത്തി പരിശോധന നടത്തി. ജസ്നയെ കണ്ടു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റാന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂരിലെത്തിയത്.

Tags:    

Similar News