നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായിട്ട് നാലര വര്‍ഷം; ഇനിയും മത്സ്യത്തൊഴിലാളി അപകട ഇന്‍ഷൂറന്‍സ് തുക ലഭിക്കാതെ ജയജീഷ്
മത്സ്യഫെഡ് മുന്‍കൈയെടുത്ത് ആരംഭിച്ച മത്സ്യതൊഴിലാളി അപകട ഇന്‍ഷൂറന്‍സില്‍ ഇപ്പോഴും പണം അടച്ചുകൊണ്ടിരിക്കുന്ന ജയജീഷിന് ചില്ലി കാശുപോലും ഇതുവരെ ലഭിച്ചിട്ടില്ല.
നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ മത്സ്യതൊഴിലാളിക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കുന്നില്ലെന്ന് പരാതി. മത്സ്യതൊഴിലാളി അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജയജീഷാണ് അധികൃതരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.
നാലര വര്‍ഷം മുമ്പാണ് സുഹൃത്തിന്റെ വീടിന് മുകളില്‍നിന്നും ജയജീഷ് വീഴുന്നത്. ഇതോടെ കടലിനോട് മല്ലടിച്ചിരുന്ന ജയജീഷ് കിടപ്പിലായി. നട്ടെല്ലിന് പരിക്കേറ്റ ജയജീഷ് പണമില്ലാത്തതിനാല്‍ തുടര്‍ ചികിത്സകള്‍ നിര്‍ത്തി. മത്സ്യഫെഡ് മുന്‍കൈയെടുത്ത് ആരംഭിച്ച മത്സ്യതൊഴിലാളി അപകട ഇന്‍ഷൂറന്‍സില്‍ ഇപ്പോഴും പണം അടച്ചുകൊണ്ടിരിക്കുന്ന ജയജീഷിന് ചില്ലി കാശുപോലും ഇതുവരെ ലഭിച്ചിട്ടില്ല.
യൂണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് അപേക്ഷ കൈമാറിയിട്ടുണ്ടന്നാണ് മത്സ്യഫെഡിന്റെ വിശദീകരണം. അര്‍ഹമായ തുക ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപെട്ട് മന്ത്രിമാര്‍ക്ക് അടക്കം പരാതിനല്‍കിയിട്ടും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല