അധികം നല്‍കുന്ന പാലിന് വില കുറയ്ക്കുമെന്ന് ക്ഷീര കര്‍ഷകരോട് മില്‍മ
മിച്ചം വരുന്ന പാല്‍ വിറ്റുപോകുന്നില്ലെന്നാണ് മില്‍മ; പാലിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന് കര്‍ഷകര്‍
മലബാറിലെ ക്ഷീര കര്‍ഷകരോട് മില്‍മയുടെ വഞ്ചന. ജൂലൈ 11 മുതല്‍ നേരത്തെ നല്‍കിയിരുന്നതിനെക്കാള്‍ അധികമായി നല്‍ക്കുന്ന പാലിന് 10രൂപ 55പൈസ കുറക്കും. മില്‍മ മലബാര്‍ മേഖല യൂണിയന്‍റെ തീരുമാനം നിരവധി കര്‍ഷകരെ പ്രതികൂലമായി ബാധിക്കും
മഴകാലങ്ങളില്‍ സാധരണഗതിയില്‍ പാലുല്‍പാദനം വര്‍ധിക്കും. പരമ്പരാഗത ക്ഷീര വ്യവസായ സംഘങ്ങള്‍ മഴക്കാലത്തിന് മുമ്പ് നല്‍കിയിരുന്ന പാലിന് മാത്രമെ 35 രൂപ വില നല്‍കാനാകു എന്നാണ് മില്‍മയുടെ നിലപാട്. അധികമായി നല്‍കുന്ന പാലിന് ലിറ്ററിന്‍മേല്‍ 10രൂപ 55പൈസ കുറക്കുമെന്ന് മലബാര്‍ റീജണല്‍ യോഗത്തില്‍ തീരുമാനമെടുത്തു. ഇത് ക്ഷീര കര്‍ഷകരെയും, പരമ്പരാഗത ക്ഷീരകര്‍ഷക സംഘങ്ങളെയും ബാധിക്കും
മഴകാലം മുന്നില്‍കണ്ട് മില്‍മ യാതൊരുവിധ മുന്നൊരുക്കവും നടത്തിയില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. മിച്ചം വരുന്ന പാല്‍ വിറ്റുപോകുന്നില്ലെന്നാണ് മില്‍മയുടെ വിശദീകരണം. എന്നാല്‍ പാലിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശം.