ദേശാഭിമാനിയുടെ ‘ഇസ്ലാമിക പുഞ്ചിരി ജിഹാദ്’; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പത്രം കത്തിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ കത്തുന്ന പ്രതിഷേധം.

Update: 2018-07-08 17:10 GMT
ദേശാഭിമാനിയുടെ ‘ഇസ്ലാമിക പുഞ്ചിരി ജിഹാദ്’; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പത്രം കത്തിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
AddThis Website Tools
Advertising

ദേശാഭിമാനിയുടെ 'ഇസ്ലാമിക പുഞ്ചിരി' വാര്‍ത്തക്കെതിരെ ദേശാഭിമാനി പത്രം കത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മുസ‌്ലിങ്ങളായ മെഡിക്കൽ വിദ്യാർഥികൾ രോഗികളെ സമീപിക്കുമ്പോൾ അവരിൽ 'ഇസ‌്ലാമിക‌് പുഞ്ചിരി' വിരിയണമെന്ന‌് ക്യാമ്പസ‌് ഫ്രണ്ട‌് ‐ എസ‌്ഡിപിഐ ലഘുലേഖ വിതരണം ചെയ്തെന്നും വിദ്യാര്‍ത്ഥികള്‍ക്ക് രഹസ്യ സന്ദേശം നല്‍കുന്നുണ്ടെന്നുമായിരുന്നു ദേശാഭിമാനി വാര്‍ത്ത. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധം.

ദേശാഭിമാനിക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പത്രം കത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മഞ്ഞപത്രങ്ങള്‍ ഇതിലും ഭേദമാണെന്നും മതവര്‍ഗീയത കുത്തിനിറക്കാന്‍ വരുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Full View
Tags:    

Similar News