ഇവര്‍ ഇങ്ങനെ ഈ ഇരിപ്പു തുടങ്ങിയിട്ട് 18 വര്‍ഷമായി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിറഞ്ഞൊഴുകുന്ന തോടിനു സമീപം ജീവന്‍ പണയം വെച്ച് കഴിയുകയാണ്, വൃദ്ധ മാതാവും പിഞ്ചുകുട്ടിയുമടങ്ങുന്ന ഒരു കുടുംബം.

Update: 2018-07-12 05:52 GMT
Advertising

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിറഞ്ഞൊഴുകുന്ന തോടിനു സമീപം ജീവന്‍ പണയം വെച്ച് കഴിയുകയാണ്, വൃദ്ധ മാതാവും പിഞ്ചുകുട്ടിയുമടങ്ങുന്ന ഒരു കുടുംബം. മഴ കനത്തതോടെ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവരുടെ താമസം. 18 വര്‍ഷമായി തുടരുന്ന ദുരിത ജീവിതത്തിന് അറുതി തേടി കുറ്റിക്കാട്ടൂര്‍ സ്വദേശി റംലയും കുടുംബവും മുട്ടാത്ത വാതിലുകളില്ല.

Full View

ഇവര്‍ ഇങ്ങനെ ഈ ഇരിപ്പു തുടങ്ങിയിട്ട് 18 വര്‍ഷമായി. വിധവയും നിരാലംബയുമായ റംലയുടേയും കുടംബത്തിന്റേയും ദുരിത ജീവിതത്തിലേക്ക് കണ്ണു തുറക്കാന്‍ പക്ഷെ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. വീട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ പല തവണ ഇവര്‍ ഈ തോട്ടില്‍ വീണു പോയിട്ടുണ്ട്.

Tags:    

Similar News