ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജാഗ്രതാ നിര്‍ദേശമുണ്ട്.

Update: 2018-07-19 08:43 GMT
Advertising

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 27പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക്. 200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

7 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വേഗത വരെ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജാഗ്രതാ നിര്‍ദേശമുണ്ട്.

അടുത്ത 24 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ 27 പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്‍റെ കണക്ക്. 200 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 60,00ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

Full View
Tags:    

Similar News