ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് സർക്കാർ പറയുന്ന പണം നൽകാനാവില്ലെന്ന് കണക്കുകൾ

ഒരു കിലോമീറ്ററിന് ആറുകോടിയാണ് കേന്ദ്രത്തോട് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ അത് ലഭിച്ചാൽ തന്നെ നഷ്ടപരിഹാരത്തിനുള്ള തുക ലഭ്യമല്ലെന്ന് സർക്കാർ തയ്യാറാക്കുന്ന രേഖകൾ വ്യക്തമാക്കുന്നു.

Update: 2018-07-21 05:56 GMT
Advertising

ദേശീയ പാതാ വികസനത്തിൽ കുടിയൊഴിപ്പിക്കുന്നവർക്ക് നൽകുമെന്ന് പറയുന്ന നഷ്ടപരിഹാരത്തിന് സർക്കാർ പറയുന്ന പണം നൽകാനാവില്ലെന്ന് കണക്കുകൾ. ഒരു കിലോമീറ്ററിന് ആറുകോടിയാണ് കേന്ദ്രത്തോട് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാൽ അത് ലഭിച്ചാൽ തന്നെ നഷ്ടപരിഹാരത്തിനുള്ള തുക ലഭ്യമല്ലെന്ന് സർക്കാർ തയ്യാറാക്കുന്ന രേഖകൾ വ്യക്തമാക്കുന്നു.

ദേശീയ പാത ചേർത്തല മുതൽ കഴക്കൂട്ടം വരെ 172 കിലോ മീറ്റർ. ഇതിനായി ഒരു കിലോമീറ്ററിന് 375 സെന്റ്. മൊത്തം വേണ്ടത് 632 ഏക്കർ ഭൂമി. 464 കോടി രൂപയാണ് ഭൂമിക്കും ഭൂമിയിലെ മറ്റ് വസ്തുക്കൾ നീക്കുന്നതിനുമായി വകയിരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു കിലോമീറ്ററിന് 2.70 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ മാത്രം മാറ്റിയിട്ടുള്ളത്. സർക്കാർ തയ്യാറാക്കിയിട്ടുള്ള സാധ്യതാ പഠന റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്.

ഇനി കേന്ദ്രത്തിൽ നിന്നും ആറു കോടി ലഭിച്ചാൽ തന്നെ സർക്കാർ തയ്യാറാക്കുന്ന തുകയിൽ അവ്യക്തയുണ്ട്. കോഴിക്കോട് വെങ്ങളത്ത് സെന്റിന് 7 ലക്ഷത്തി നാൽപതിനായിരം നിശ്ചയിച്ചു എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. ഇതനുസരിച്ചാണെങ്കിൽ ചേർത്തല കഴക്കൂട്ടം റോഡിന് ഒരു കിലോമീറ്ററിന് 28 കോടിയോളം രൂപ വേണം.

Full View
Tags:    

Similar News