ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത് ഡാം മാനേജ്‍മെന്‍റ് സംവിധാനത്തിലെ പരാജയമെന്ന് വിദഗ്ധര്‍
വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കണമായിരുന്നെന്ന് സിഡബ്ല്യുആര്‍ഡിഎമ്മിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. വി.പി ദിനേശന്‍
Update: 2018-08-25 01:01 GMT
ഡാം മാനേജ്‍മെന്‍റ് സംവിധാനം പരാജയപ്പെട്ടതാണ് കേരളത്തിലെ പ്രളയ ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്ന് വിദഗ്ധര്‍. വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കണമായിരുന്നെന്നും സിഡബ്ല്യുആര്‍ഡിഎമ്മിലെ സീനിയര്‍ സയന്‍റിസ്റ്റ് ഡോ. വി.പി ദിനേശന്‍ പറഞ്ഞു.
ആഗസ്റ്റ് 9, 10 തിയ്യതികളിലെ മഴയില്‍ തന്നെ ഇടുക്കി റിസര്‍വോയര്‍ സംഭരണശേഷിക്കടുത്തെത്തിയിരുന്നു. അതിലും ശക്തമായ മഴയാണ് പിന്നീട് ലഭിച്ചത്. അത് കണക്കിലെടുക്കുന്ന കാര്യത്തില്‍ ജാഗ്രതകുറവുണ്ടായി.
ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 22 വരെ ഇടുക്കി ജില്ലയില്‍ 92 ശതമാനമാണ് അധികമായി ലഭിച്ച മഴ. സംസ്ഥാനത്ത് 41 ശതമാനം മഴയാണ് കൂടുതല്‍ പെയ്തിറങ്ങിയത്.