കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിച്ച് എന്‍.ഡി.ടി.വി 

സിക്സ് ഹവര്‍ ടെലിതോണ്‍ എന്ന്പേരിട്ട പരിപാടിയിയില്‍ .10.2കോടി രൂപയാണ് ചാനല്‍ സമാഹരിച്ചത്. 

Update: 2018-08-27 02:29 GMT
Advertising

കേരളത്തിലെ പ്രളയ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ചപ്പോള്‍ എന്‍.ഡി.ടി.വി മാത്രമാണ് വ്യത്യസ്തത പുലര്‍ത്തിയത്. കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ആറ് മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ലൈവ് പരിപാടി എന്‍.ഡി.ടി.വി ഇന്നലെ സംഘടിപ്പിച്ചു. സിക്സ് ഹവര്‍ ടെലിതോണ്‍ എന്ന്പേരിട്ട പരിപാടിയില്‍ 10.2കോടി രൂപയാണ് ചാനല്‍ സമാഹരിച്ചത്.

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.ഡി.ടി.വി പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് പരിപാടിയില്‍ നിരവധി ആളുകളാണ് കേരളത്തിനായി വലുതും ചെറുതുമായ തുക ഓഫര്‍ ചെയ്തത്. സംഭാവനയായി ലഭിച്ച തുകകള്‍ ഉപയോഗിച്ച് വ്യത്യസ്ത.തരം കിറ്റുകള്‍ വിതരണം ചെയ്യാനാണ് എന്‍ഡിടിവി ഉദ്ദേശിക്കുന്നത്.

വീട്ടു സാധനങ്ങള്‍ മുതല്‍ കുട്ടികള്‍ക്ക് സ്കൂളുകളിലേക്കാവശ്യമായ സാധനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കിറ്റുകളാണ് വിതരണം ചെയ്യുക. വൈകുന്നേരം മൂന്ന് മണി മുതല്‍ 9 മണി വരെ നീണ്ടു നിന്ന ടെലിതോണ്‍ പരിപാടിയില്‍ രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഗായകര്‍ മുതല്‍ ചിത്രകാരന്മാര്‍ വരെ വ്യത്യസ്തതരം പരിപാടികളും അവതരിപ്പിച്ചു.

Tags:    

Similar News