ദുരിതമൊഴിയാതെ വയനാട് പനമരം പരക്കുനി കോളനി നിവാസികള്‍ 

Update: 2018-08-27 02:03 GMT
Advertising

മഴമാറി വീടുകളിലേക്ക് തിരിച്ചെത്തിയിട്ടും ദുരിതമൊഴിയാതെ വയനാട് പനമരം പരക്കുനി കോളനി നിവാസികള്‍. മഴയില്‍ കോളനിയിലെ പലവീടുകളും പൂര്‍ണമായി തകര്‍ന്നു. ശേഷിച്ചവ ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. ജില്ലയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പോലെ കാര്യമായ സഹായങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

വയനാട് പനമരം പരക്കുനി കോളനി ഇത്തവണ മൂന്ന് തവണയാണ് വെള്ളത്തിനടിയിലായത്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ വെള്ളം കയറാറുണ്ടെങ്കിലും, ഇത്തവണ രൂക്ഷമായ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കോളനിയിലെ ഷെഡുകള്‍ പൂര്‍ണമായും ഒലിച്ചുപോയി, വീടുകള്‍ പലതും പൂര്‍ണമായും തകര്‍ന്നു. പലവീടുകളും ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ദുരിതാശ്വാസ ക്യാന്പുകളില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിനും കിടന്നുറാങ്ങാനും ഇവിടെ സൌകര്യമില്ല.

ബാണാസുര സാഗര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെയാണ് കോളനി പൂര്‍ണമായും വെള്ളത്തിനടിയിലായത്. വീട്ടിലെ പാത്രങ്ങളും വിലപ്പെട്ട രേഖകളും ഉള്‍പ്പെടെ എല്ലാം പുഴയെടുത്തു. ക്യാന്പില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ കോളനി പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആരില്‍ നിന്നും കാര്യമായ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. പ്രദേശത്തെ കൃഷി പൂര്‍ണമായും നശിച്ചതോടെ ഇവര്‍ക്ക് പണിയില്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

Tags:    

Similar News