ബീവറേജസ് ഔട്ട്‌ലെറ്റ് നിയമനത്തിന് സുപ്രീംകോടതി സ്‌റ്റേ

ചാരായ ഷാപ്പ് തൊഴിലാളികളെ ബീവറേജസ് കൗണ്ടറില്‍ ജോലി നല്‍കി പുനരധിവസിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ബീവറേജസ് കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Update: 2018-09-20 11:04 GMT
Advertising

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരുടെ നിയമനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. 1994ലെ ചാരായ നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വരെയാണ് സ്‌റ്റേ.

ചാരായ ഷാപ്പ് തൊഴിലാളികളെ ബീവറേജസ് കൗണ്ടറില്‍ ജോലി നല്‍കി പുനരധിവസിപ്പിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ബീവറേജസ് കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ അടുത്തമാസം എട്ടിന് കോടതി വാദം കേള്‍ക്കും.

Tags:    

Similar News