ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

സംഭവമറിഞ്ഞെത്തിയ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ മീഡിയവണിന്.

Update: 2018-09-21 02:45 GMT
Advertising

കോഴിക്കോട് നഗരത്തില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യവേ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. സി.ഐ.ടി.യു യൂണിയനില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. ഇതറിഞ്ഞെത്തിയ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ദൃശ്യങ്ങള്‍ മീഡിയവണിന്.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ രതീഷും ഭാര്യ ദീപയും ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന വഴി സി.ഐ.ടി.യു യൂണിയനില്‍ പെട്ട ഒരു കൂട്ടം ഡ്രൈവര്‍മാര്‍ വാഹനം തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തു എന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ മറ്റൊരു ഓല ഡ്രൈവര്‍ക്കെതിരെയും സി.ഐ.ടി.യു ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ കൈയ്യേറ്റശ്രമം നടന്നു.

Full View

സംഭവത്തില്‍ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ വിവിധയിടങ്ങളിലായി അഞ്ച് പേര്‍ക്ക് ഇത്തരത്തില്‍ മര്‍ദ്ദനമേറ്റതായി ഓല ടാക്‌സി ജീവനക്കാര്‍ പറയുന്നു. നിയമപരമായി എല്ലാ രേഖകളും ഉണ്ടെന്ന് പറഞ്ഞിട്ടും നിയമം തങ്ങള്‍ക്ക് പ്രശ്നമല്ലെന്നാണ് തടഞ്ഞവരുടെ വാദമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം ആക്രമണ സ്വഭാവമുള്ളവര്‍ തങ്ങളുടെ യൂണിയനില്‍ ഇല്ലെന്നായിരുന്നു സി.ഐ.ടി.യു നേതാക്കളുടെ പ്രതികരണം.

Tags:    

Similar News