ഫ്രാങ്കോയെ കാണാന്‍ ബിഷപ്പുമാര്‍ ജയിലില്‍; സന്ദര്‍ശനാനുമതി നല്‍കി

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും യേശുക്രിസ്തുവിനെ പോലെ ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിക്കുകയാണെന്നും...

Update: 2018-10-01 08:35 GMT
Advertising

ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി ബിഷപ്പ്മാരുടെ സംഘം പാല ജയിലില്‍ എത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിയ്ക്കൽ, പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപത സഹായമെത്രാൻ സാമുവൽ മാർ എന്നിവരാണ് ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സന്ദര്‍ശിച്ചത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും യേശുക്രിസ്തുവിനെ പോലെ ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിക്കുകയാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറക്കല്‍ പറഞ്ഞു.

പാല രൂപത സഹായ മെത്രാനും വക്താവും ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കാഞ്ഞരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറക്കലും സഹായമെത്രാന്‍ ജോസ് പുളിക്കല്‍ മലങ്കര കത്തോലിക സഭാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറാനിയോസും ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ എത്തിയത്. രാവിലെ 11.30ഓടെ എത്തിയ ബിഷപ്പ്മാര്‍ പതിനഞ്ച് മിനിറ്റ് നേരം ഫ്രാങ്കോ മുളയ്ക്കലുമായി സംസാരിച്ച് പിന്തുണ അറിയിച്ചു. തുടര്‍ന്ന് തിരികെ മടങ്ങവേയാണ് കന്യാസ്ത്രീക്കെതിരായ നിലപാട് കാഞ്ഞിരപ്പള്ളി ബിഷപ്പ് സ്വീകരിച്ചത്.

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി പറയണമെന്നും, യേശുക്രിസ്തുവിനെ ക്രൂശിച്ചത് പോലെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുന്നതെന്നും മാര്‍ മാത്യു അറയ്ക്കലിന്റെ പ്രതികരണം.

ഇന്നലെ വൈകുന്നേരം ബിഷപ്പിനെ കാണാന്‍ ഇവര്‍ ജയിലില്‍ എത്തിയെങ്കിലും അവധി ദിവസമായതിനാല്‍ ഇവര്‍ക്ക് അനുമതി നല്കിയിരുന്നില്ല. സേവ് സീറോ മലബാര്‍ സഭ പ്രതിനിധികളും ഇന്ന് ഫ്രാങ്കോയെ കാണാന്‍ എത്തിയിരുന്നു.

Full View
Tags:    

Similar News