ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി

തന്റെ വീട്ടില്‍നിന്നും സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും വിധിക്കെതിരെ ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും പറഞ്ഞ ദേവസ്വം പ്രസിഡന്‍റിനോടുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കി.

Update: 2018-10-03 09:45 GMT
Advertising

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറയുന്നത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അമ്പലത്തിനകത്തേക്കു പോകാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ തടയാന്‍ പറ്റില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിത പൊലീസിനെ നിയോഗിക്കും. മറ്റു സംസ്ഥാനങ്ങളിലുള്ള വനിതാ പൊലീസിനെ വിന്യസിക്കാനും ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ വീട്ടില്‍നിന്നും സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും വിധിക്കെതിരെ ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നും പറഞ്ഞ ദേവസ്വം പ്രസിഡന്‍റിനോടുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കി.

Full View

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിധി പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Tags:    

Similar News