അനുമതിയില്ലാതെ കടല്‍ മണ്ണെടുത്ത് സര്‍ക്കാര്‍ പരിപാടിക്ക് വേദിയൊരുക്കി ഹാര്‍ബര്‍ എ‍ഞ്ചിനീയറിങ് വകുപ്പ്

വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര്‍ തറക്കല്ലിടല്‍ പരിപാടിക്കായാണ് കടല്‍ മണ്ണെടുത്തത്.

Update: 2018-10-04 04:14 GMT
Advertising

അനുമതിയില്ലാതെ കടല്‍ മണ്ണെടുത്ത് സര്‍ക്കാര്‍ പരിപാടിക്ക് വേദിയൊരുക്കി ഹാര്‍ബര്‍ എ‍ഞ്ചിനീയറിങ് വകുപ്പ്. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര്‍ തറക്കല്ലിടല്‍ പരിപാടിക്കായാണ് കടല്‍ മണ്ണെടുത്തത്. കടല്‍ മണ്ണെടുക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വിഭാഗം അറിയിച്ചു.

Full View

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള ശിലാസ്ഥാപനമായിരുന്നു ഇന്ന്. അതിനായി വേദിയൊരുക്കുന്നതായാണ് കടല്‍ മണ്ണെത്തിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അദാനി പോര്‍ട്സുമായി സഹകരിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. മണ്ണെത്തിച്ചത് ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്വപ്ന സമ്മതിക്കുന്നുണ്ട്. വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്ന മണ്ണാണെന്നും അവര്‍ വാദിക്കുന്നു.

കടല്‍മണല്‍ ഖനനം നടത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്ക് ഇപ്പോള്‍ അനുമതിയില്ല. ഇക്കാര്യം മൈനിങ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. കടല്‍ മണല്‍ കടത്തിയതിന് നിരവിധി സ്വകാര്യ വ്യക്തികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ റസിഡന്‍സ് അസോ. നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News