ലൈംഗിക പീഡനപരാതി: പി.കെ ശശിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന

പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ എന്നാണ് സൂചന. ശശിക്കെതിരെ നടപടി ശുപാർശ ചെയ്ത് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് നാളത്തെ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കാം.

Update: 2018-10-11 08:33 GMT
Advertising

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പാർട്ടി കമ്മീഷൻ റിപ്പോർട്ട് നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വന്നേക്കും. പി. കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായിട്ടുണ്ട്. ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും.

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ ശശിക്കെതിരെ ഉന്നയിച്ച പരാതി എ.കെ ബാലൻ, പി കെ ശ്രീമതി എന്നിവർ അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തൽ എന്നാണ് സൂചന. ശശിക്കെതിരെ നടപടി ശുപാർശ ചെയ്ത് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് നാളത്തെ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കാം. ശശിക്കെതിരെ നടപടിയുണ്ടാക്കുമെന്നുറപ്പായിട്ടുണ്ട്. എന്നാൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ സെക്രട്ടറിയേറ്റായിരിക്കും തീരുമാനമെടുക്കുന്നത്. സെക്രട്ടറിയേറ്റ് നിർദ്ദേശം മറ്റന്നാൾ ചേരുന്ന സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

Full View

നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ മറ്റൊരു ഘടകത്തിലേക്ക് തരംതാഴ്ത്തുകയോ, പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻസ് ചെയ്യുകയോ ചെയ്തേക്കും. എന്നാൽ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്താൽ ശശിയെ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കേണ്ടി വരില്ലേ എന്ന ആശങ്ക നേതൃത്വത്തിൽ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ആലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. അതേസമയം തനിക്കെതിരായ പരാതിയിൽ ഗൂഢാലോചന നടന്നുവെന്ന പി.കെ ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചില നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

Tags:    

Similar News