ശബരിമല സ്ത്രീ പ്രവേശനം: പ്രത്യക്ഷ സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെങ്കിലും പ്രാദേശിക വികാരത്തെ പിന്തുണയ്‌ക്കേണ്ടത് കെ.പി.സി.സിയുടെ ഉത്തരവാദിത്തമാണെന്ന നിലപാട് നേരത്തെ എ.ഐ.സി.സി

Update: 2018-10-18 09:38 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഇക്കാര്യം ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തില്ലെന്നും കോണ്‍ഗ്രസ്. വിഷയത്തില്‍ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലപാടുകള്‍ ഒന്നാണ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷമായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികണം.

അ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച്ച നടത്തിയത്. സംസ്ഥാനത്തെ സാഹചര്യം ഇരുവരും രാഹുല്‍ ഗാന്ധിയെ ബോധിപ്പിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെങ്കിലും പ്രാദേശിക വികാരത്തെ പിന്തുണയ്‌ക്കേണ്ടത് കെ.പി.സി.സിയുടെ ഉത്തരവാദിത്തമാണെന്ന നിലപാട് നേരത്തെ തന്നെ എ.ഐ.സി.സി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലവാടുകള്‍ ഒന്നാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഇല്ലെന്നതിനാല്‍ ഹൈക്കമാന്റിന്റെ അനുവാദം തേടിയില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വിഷയത്തില്‍ സംസ്ഥാന നിലപാട് വ്യക്തമാക്കി നേരത്തെ കെ.പി.സി.സി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.

മുതിര്‍ന്നനേതാക്കളായ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News