മഅ്ദനി ഹൈക്കോടതിയിലേക്ക്
രോഗം മൂര്‍ച്ഛിച്ച ഉമ്മയെ സന്ദര്‍ശിക്കന്‍ രണ്ടാഴ്ചത്തെ ഇളവ് തേടിയാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയെ സമീപിച്ചത്.
കേരളത്തിലേക്ക് വരാന്‍ വിചാരണ കോടതി ഏര്‍പെടുത്തിയ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅദ്നി ഹൈക്കോടതിയിലേക്ക്. പരപ്പന അഗ്രഹാര കോടതി ഉത്തരവിനെതിരെ താങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് മാതാവിനെ കാണാന്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് മഅ്ദനി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും സംസാരിക്കരുതെന്നാണ് വ്യവസ്ഥ.
രോഗം മൂര്‍ച്ഛിച്ച ഉമ്മയെ സന്ദര്‍ശിക്കന്‍ രണ്ടാഴ്ചത്തെ ഇളവ് തേടിയാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയെ സമീപിച്ചത്. ഒരാഴ്ചത്തെ അനുമതി നല്‍കിയ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി പക്ഷെ കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചത്. പി.ഡി.പിയുടേയോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേയോ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പാടില്ലെന്നതാണ് ഒരു വ്യവസ്ഥ. മഅ്ദനിക്കൊപ്പം യാത്ര ചെയ്യുന്നവരും ബന്ധുക്കളുമടക്കം മഅ്ദനിക്ക് നിരന്തരം ബന്ധപ്പെടേണ്ട പലരും പി.ഡി.പി പ്രവര്‍ത്തകരാണ്. ഇവരോട് സംസാരിക്കുന്നത് കോടതി നിര്‍ദേശത്തിന് എതിരാവുകയും ഭാവിയില്‍ കേരളത്തില്‍ എത്തുന്നതിന് തടസമായി കോടതി ഉന്നയിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇത്തരം കര്‍ശന വ്യവസ്ഥ നിലനില്‍ക്കേ കേരളത്തിലേക്ക് പോകേണ്ടതില്ലെന്ന് മഅ്ദനി തീരുമാനിച്ചത്. വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചാലെ ഉമ്മയെ കാണാനുള്ള മഅ്ദിയുടെ ആഗ്രഹം സഫലമാകൂ.