കാണേണ്ട അമ്പലമെല്ലാം കാണട്ടേ, വയസാകുന്നതുവരെ കാത്തിരുന്നാല്‍ മരിച്ചുപോയാലോ ? - വൈറലായി അമ്മൂമ്മ
അതെന്താ പെണ്ണുങ്ങള്‍ക്ക് ആഗ്രഹമൊന്നുമുണ്ടാകൂലേ.. വയസായിട്ടാണോ കാണേണ്ടത്. അതിനിടെ എങ്ങനാനും മരിച്ചുപോയാലോ’’ എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രിംകോടതി അനുവദിച്ചെങ്കിലും സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഹിന്ദുത്വ സംഘങ്ങളും വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനോടകം ആയിരങ്ങളാണ് അറസ്റ്റിലായത്.
സുപ്രിംകോടതി വിധിക്ക് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ തുടരുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞ ഒരു അമ്മൂമ്മയുടെ വീഡിയോ. ''അതെന്താ പെണ്ണുങ്ങള്‍ക്ക് ആഗ്രഹമൊന്നുമുണ്ടാകൂലേ.. വയസായിട്ടാണോ കാണേണ്ടത്. അതിനിടെ എങ്ങനാനും മരിച്ചുപോയാലോ'' എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്. എല്ലാ അമ്പലവും പെണ്ണുങ്ങള്‍ കാണണോയെന്ന ചോദ്യത്തിന്, കാണേണ്ട അമ്പലമെല്ലാം കാണണം. കാണാന്‍ ആഗ്രഹമുള്ളവരെല്ലാം കാണണം. എനിക്കിപ്പോ ആകുന്നില്ല. അതുകൊണ്ട് പോകാന്‍ കഴിയില്ല. അപ്പോള്‍ ആകുന്ന കാലത്ത് പോയി കാണണം. വയസായാല്‍ മല കയറാന്‍ പറ്റില്ല. കഴിയുന്ന കാലത്ത് അവിടെ പോയിരുന്നെങ്കില്‍ എന്ന് എനിക്ക് ഇപ്പോ തോന്നുന്നുണ്ട്.'' - അമ്മൂമ്മ പറയുന്നു. ഏതായാലും ഈ അമ്മൂമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ പ്രായംപോലും നോക്കാതെ അമ്മൂമ്മയെ മോശം ഭാഷയില്‍ വിമര്‍ശിക്കുന്നവരെയും വീഡിയോയ്ക്ക് കീഴിലെ കമന്‍റുകളില്‍ കാണാം.
"ആന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹോന്നുണ്ടാവുല്ല? കാണണ്ടമ്പലെല്ലും കാണണം.കാണാനാഗ്രഹുള്ളെട്ക്ക കാണണം..." എന്ത് കിടു അമ്മമ്മയാന്ന് 😍😘
Posted by Anagha Balan on Friday, October 26, 2018