50 വയസിന് മുകളിലുള്ള വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചു
അതേസമയം സ്ത്രീകളാരും സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് നിലക്കല്‍ എസ്.പി മഞ്ജുനാഥ് അറിയിച്ചു.
Update: 2018-11-05 03:19 GMT
ശബരിമല നട തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 50 വയസിന് മുകളിലുള്ള 15 വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചു. അതേസമയം സ്ത്രീകളാരും സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് നിലക്കല്‍ എസ്.പി മഞ്ജുനാഥ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.12 മണി മുതല്‍ നിലക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും .9.30 മുതല്‍ നടന്നുവരുന്ന തീര്‍ഥാടകരെ കടത്തിവിടുമെന്നും നിലക്കല്‍ എസ്.പി വ്യക്തമാക്കി.