സന്നിധാനത്ത് സുരക്ഷക്കായി 15 വനിതാ പൊലീസുകാര്‍

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിലാണ്. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി വിന്യസിക്കുക.

Update: 2018-11-05 04:10 GMT
Advertising

15 വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിച്ചു. 50വയസിന് മുകളില്‍ പ്രായമുള്ള വനിതാ പൊലീസുകാരെയാണ് എത്തിച്ചിരിക്കുന്നത്.

ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയും പരിസരവും ശക്തമായ പൊലീസ് വലയത്തിലാണ്. സായുധ കമാൻഡോകളടക്കം 2300 പൊലീസ് സേനാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി വിന്യസിക്കുക.

എ.ഡി.ജി.പി അനിൽ കാന്ത് ഐ.ജിമാരായ പി. വിജയൻ. രാഹുൽ ആർ. നായർ, എം.ആർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. 2300 അംഗ പൊലീസ് സേനയിൽ 100 പേർ വനിതകളും 20 സായുധ കമാൻഡോകളും ഉണ്ടാകും. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പ്രദേശത്തിന്റെ ചുമതല ഐ.ജി എം.ആർ അജിത്തിനാണ്.

Tags:    

Similar News