കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

ഹര്‍ത്താല്‍ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും മരുമകള്‍ക്കും നേരെ ഉണ്ടായ ആക്രണമത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷം.

Update: 2018-11-21 04:26 GMT
Advertising

കോഴിക്കോട് കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടായി. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ചൊവ്വാഴ്ച്ച പാതിരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വിടിന്റെ മുന്‍ഭാഗത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്.

പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാദാപുരം വളയം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകന്‍ കണാരന്റെ വീടിന്റെ ചുറ്റുമതിലില്‍ ആര്‍.എസ്.എസ് എന്നും എഴുതിയിട്ടുണ്ട്.

ഹര്‍ത്താല്‍ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും മരുമകള്‍ക്കും നേരെ ഉണ്ടായ ആക്രണമത്തിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷം.

Full View
Tags:    

Similar News