ജനതാദള്‍ എസില്‍ വാക് പോര് മുറുകുന്നു

ജെ.ഡി.എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചതിനെതിരെ ആരോപണങ്ങളുമായി മാത്യു ടി.തോമസ് രംഗത്തെത്തിയിരുന്നു.

Update: 2018-11-24 08:15 GMT
Advertising

പുതിയ മന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെ ജനതാദള്‍ എസില്‍ വാക് പോര് മുറുകുന്നു. മാത്യു ടി.തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജെ.ഡി.എസ് നേതാവ് സി.കെ നാണു എം.എല്‍.എ. ഭൂരിപക്ഷാഭിപ്രായപ്രകാരം ദേശീയ നേതൃത്വമാണ് കെ. കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറികടന്നായിരുന്നു ദേശീയ നേതൃത്വം മാത്യു ടി.തോമസിനെ മന്ത്രിയാക്കിയതെന്നും സി.കെ നാണു പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ മാത്യു ടി.തോമസ് പങ്കെടുക്കാതിരുന്നത് ശരിയായില്ല. മാത്യു ടി.തോമസിനെ മന്ത്രിയാക്കിയപ്പോള്‍ തങ്ങളുടെ മനസ് മുറിവേറ്റിരുന്നില്ലെന്നും കൃഷ്ണന്‍ കുട്ടി മീഡിയവണിനോട് പറഞ്ഞു.

Full View

ജെ.ഡി.എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചതിനെതിരെ ആരോപണങ്ങളുമായി മാത്യു ടി.തോമസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മാത്യു ടി തോമസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും നിയുക്തമന്ത്രിയുമായ കെ.കൃഷ്ണന്‍ കുട്ടിയും മുതിര്‍ന്ന നേതാവ് സി.കെ നാണുവും പറഞ്ഞു. ദേശീയ നേതൃത്വമാണ് തീരുമാനമെടുത്തത്. എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്കില്ലെന്നും സി.കെ നാണു പറഞ്ഞു.

മൂന്നില്‍ ഒന്നല്ല രണ്ടാണ് ഭൂരിപക്ഷമെന്നായിരുന്നു കൃഷ്ണന്‍ കുട്ടിയുടെ പ്രതികരണം. ദേശീയ അദ്ധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ മാത്യു ടി. തോമസ് പങ്കെടുക്കാതിരുന്നത് ശരിയായില്ല. മാത്യുവിനെ മന്ത്രിയാക്കാന്‍ ദേശീയ നേതൃത്വമാണ് തീരുമാനിച്ചത്. അന്ന് തീരുമാനം അംഗീകരിച്ച മാത്യു ടി തോമസ് ഇന്ന് അംഗീകരിക്കാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും കൃഷ്ണന്‍ കുട്ടി മീഡിയവണിനോട് പറ‍ഞ്ഞു. ഇരുവിഭാഗവും സ്വന്തം നിലപാടുകളുമായെത്തിയതോടെ വരും ദിവസങ്ങളിലും ജനതാള്‍ എസിലെ മന്ത്രി സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകും.

Tags:    

Similar News