ശബരിമല; മൂന്നു പേർ ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി
മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
Update: 2018-12-01 13:25 GMT
നാമജപഘോഷയാത്രയെ ഒരു വിഭാഗം ഹൈജാക്ക് ചെയ്തെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്രങ്ങളിലെ സമഗ്രാധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ശബരിമല പ്രശ്നത്തില്‍ മൂന്നു പേർ ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ നിന്ന് എന്‍.എസ് എസ് വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍.എസ്.എസിനും പന്തളം-തന്ത്രി കുടുംബത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മൂന്നു പേർ കൂടി ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.