കോഴിക്കോട് മുക്കം നഗരസഭാ പരിധിയിൽ കോഴി ഫാമുകൾക്കും ചിക്കൻ സ്റ്റാൾക്കും വിലക്ക്
പക്ഷിപ്പനി വ്യാപനം തടയുന്നതിനാണ് നടപടി
കോഴിക്കോട് മുക്കം നഗരസഭാ പരിധിയിൽ കോഴി ഫാമുകൾക്കും ചിക്കൻ സ്റ്റാൾക്കും നഗരസഭ താത്കാലിക വിലക്കേർപ്പെടുത്തി. പക്ഷിപ്പനി വ്യാപനം തടയുന്നതിനാണ് നടപടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
മുക്കം നഗരസഭ പരിധിയിലെ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിറകേയാണ് നഗരസഭ ഉത്തരവിറക്കിയത്. നഗരസഭ പരിധിയിലെ മുഴുവൻ ചിക്കൻ ഫാമുകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ലൈസൻസ് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്താണ് നടപടി. ഉത്തരവ് പ്രകാരം ഇനിയൊരു നിർദേശമുണ്ടാകുന്നത് വരെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതർ പറഞ്ഞു.
കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ ഫാമിലും ഫാമിനോട് ചേർന്നുള്ള മറ്റ് വീടുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. ഒരു കിലോമീറ്റർ പരിധിയിലുള്ള വിടുകളിൽ ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പരിരോധനകൾ നടത്തി. രണ്ട് ദിവസം കൂടി മേഖലയിൽ നിർമാർജന പ്രവർത്തനങ്ങൾ തുടരും.