ഓരോ ദിവസം ചെല്ലും തോറും യു.ഡി.എഫ്-ബി.ജെ.പി ബന്ധം മറ നീക്കി പുറത്തു വരികയാണെന്ന് മുഖ്യമന്ത്രി

തലശ്ശേരിയിൽ എല്‍.ഡി.എഫ് സ്ഥാനാർഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്

Update: 2021-03-29 04:51 GMT
Advertising

കോൺഗ്രസ് - ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആവർത്തിച്ച് മുഖ്യമന്ത്രി. ഓരോ ദിവസം ചെല്ലും തോറും യു.ഡി.എഫ്-ബി.ജെ.പി ബന്ധം മറ നീക്കി പുറത്തു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിലും തലശ്ശേരിയിലും യു.ഡി.എഫ് ജയിക്കണം എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം.

തലശ്ശേരിയിൽ എല്‍.ഡി.എഫ് സ്ഥാനാർഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. ചില മണ്ഡലങ്ങളിൽ മാത്രമുണ്ടായിരുന്ന കോ-ലീ- ബീ സഖ്യം വ്യാപകമായിരിക്കുന്നുവെന്നും ലീഗിന് സ്വാധീനം ഉള്ള മണ്ഡലത്തിൽ കച്ചവടം ഉറപ്പിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്ന് പിണറായി പറഞ്ഞു. ജോസ് കെ മാണിയുടെ പ്രതികരണം തന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News