'നാട് നന്നാകാനായി, നാട്ടാരും ഒന്നാകാനായി' യു.ഡി.എഫിന്‍റെ പ്രചരണ ഗാനം പുറത്തിറക്കി

ലോറൻസ് ഫെർണാണ്ടസ് രചിച്ച് പ്രശാന്ത് പ്രഭാകർ സംഗീതം നൽകിയ ഗാനം പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലപിച്ചിരിക്കുന്നത്

Update: 2021-03-29 01:15 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്‍റെ പ്രചരണ ഗാനം പുറത്തിറക്കി. ലോറൻസ് ഫെർണാണ്ടസ് രചിച്ച് പ്രശാന്ത് പ്രഭാകർ സംഗീതം നൽകിയ ഗാനം പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലപിച്ചിരിക്കുന്നത്. "നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി..." എന്ന് തുടങ്ങുന്ന പ്രചരണ ഗാനത്തിൽ യു.ഡി.എഫ് നടപ്പാക്കിയ വികസനങ്ങളുടെ പ്രതീകാത്മക ദൃശ്യങ്ങളും മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ദൃശ്യങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News