തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്
Update: 2021-04-03 10:43 GMT
തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
സ്ഥാനാർഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ല. ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴയിലെ 46 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ അടയ്ക്കുമെന്നും അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.