'പൊളിച്ചെഴുത്തുകളാണ് ലക്ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും'; നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ്‍വർക്ക്

'മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്'

Update: 2021-04-08 15:46 GMT
പൊളിച്ചെഴുത്തുകളാണ് ലക്ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും; നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ്‍വർക്ക്
AddThis Website Tools
Advertising

വൈറല്‍ ഡാന്‍സിന് പിന്നിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനും പിന്തുണ അറിയിച്ച് മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ് വർക്ക്. വീഡിയോയെ ചുറ്റി പറ്റി പുറത്തു വന്ന വർഗീയ പരാമർശങ്ങളും പോസ്റ്റുകളും അറപ്പും ആശങ്കയും ഉളവാക്കുന്നുണ്ടെന്നും കലയ്ക്കപ്പുറം കലാകാരന്മാരുടെ മതം ചർച്ച ചെയ്യുന്നത് വളരെ വികലമാണെന്നും മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ് വർക്ക് പറഞ്ഞു.

മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്. അത്തരം വിവരണങ്ങളെ രൂക്ഷമായി തന്നെ എതിർക്കണം. മനുഷ്യൻ സൃഷ്ടിച്ചു വെച്ച മത ജാതി നിറ ലിംഗ വകഭേദങ്ങൾ ഒക്കെ തികച്ചും അപ്രസക്തമാവുന്നിടം ആണ് മെഡിക്കൽ കോളേജ് ക്യാമ്പസുകൾ. അത് കൊണ്ട് തന്നെ പെരുമാറുന്നതും ഇടപെടുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ പച്ചയായ മനുഷ്യരായിട്ടാണ് എന്ന് ഓർമിപ്പിക്കുന്നു. ഇരുവരോടും ഇനി വരുന്നവരോടും ഐക്യദാർഢ്യം. മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ് വർക്ക് കൂട്ടിച്ചേര്‍ത്തു.

മെഡിക്കൽ സ്റ്റുഡൻറ്സ് നെറ്റ് വർക്കിന്‍റെ കുറിപ്പ്

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും ഒരുക്കിയ ഡാൻസ് വീഡിയോ രാജ്യമാകെ വൈറൽ ആയതു ഈ അടുത്തിടെയാണ്. ലക്ഷകണക്കിന് ആളുകൾ കയ്യടിച്ച വീഡിയോക്കു താഴെ വന്ന ചില നെഗറ്റീവ് കമെന്റുകളിലെ ആശയങ്ങൾ ഉൾകൊള്ളാനോ അനുവദിക്കാനോ സാധിക്കാത്തതാണ്.

ഡോക്ടർമാർ ആടുകയും പാടുകയും ചെയ്യുന്നത് അവരുടെ കർത്തവ്യനിർവഹണത്തിന് ഒരു തടസ്സമാണ്, അവർക്കത്തരം കാര്യങ്ങൾ നിഷിദ്ധമാണ് എന്നിങ്ങനെ ഉള്ള പ്രസ്താവനകൾ ശ്രദ്ധയിൽ പെട്ടിരുന്നു. പാട്ടുകാരും എഴുത്തുകാരും കവികളും മ്യൂസിഷ്യൻസും നർത്തകരും ഒക്കെ ഞങ്ങൾക്കിടയിൽ ഇഷ്ടം പോലെ ഉണ്ട്. കല മനുഷ്യസഹജമായ ഒന്നാണ് എന്നിരിക്കെ ഈ സമൂഹത്തിന്റെ തന്നെ ഒരു ഏടായ ഡോക്ടർമാർ ഇങ്ങനെ ഒന്നും ചെയ്തു കൂടാ എന്ന് കട്ടായം പറയുന്നത് അടിസ്ഥാന രഹിതമാണ്.

മാത്രമല്ല, വീഡിയോയെ ചുറ്റി പറ്റി പുറത്തു വന്ന വർഗീയ പരാമർശങ്ങളും പോസ്റ്റുകളും അറപ്പും ആശങ്കയും ഉളവാക്കുന്നുണ്ട്. കലക്കപ്പുറം കലാകാരന്മാരുടെ മതം ചർച്ച ചെയ്യുന്നതും വർഗീയധ്രുവീകരണത്തിനുള്ള വേദി ആയി അതിനെ മാറ്റുന്നതും വളരെ വികലമായ, അടിയന്തരമായി മാറേണ്ടതായിട്ടുള്ള ഒരു സാമൂഹിക ചുറ്റുപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്. മനുഷ്യന് ഒരുമിക്കാനും ഒന്നിച്ചിരിക്കാനും മതം മാനദണ്ഡം വെക്കുന്നവരുടെ മനോഭാവം തികച്ചും അപലപനീയമാണ്. അത്തരം വിവരണങ്ങളെ രൂക്ഷമായി തന്നെ എതിർക്കണം.

മനുഷ്യൻ സൃഷ്ടിച്ചു വെച്ച മത ജാതി നിറ ലിംഗ വകഭേദങ്ങൾ ഒക്കെ തികച്ചും അപ്രസക്തമാവുന്നിടം ആണ് മെഡിക്കൽ കോളേജ് ക്യാമ്പസുകൾ. അത് കൊണ്ട് തന്നെ പെരുമാറുന്നതും ഇടപെടുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ പച്ചയായ മനുഷ്യരായിട്ടാണ് എന്ന് ഓർമിപ്പിക്കുന്നു. ഇരുവരോടും ഇനി വരുന്നവരോടും ഐക്യദാർഢ്യം.

Tags:    

Similar News