കണ്ണൂർ ചക്കരക്കല്ലിൽ കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്

കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-03-20 06:42 GMT
Editor : Lissy P | By : Web Desk
Kannur,stray dogsattack,kerala,latest malayalam news,കണ്ണൂര്‍ തെരുവ്നായ ആക്രമണം,ചക്കരക്കല്ല്
AddThis Website Tools
Advertising

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു.കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടിയേറ്റ നിരവധി പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ  നായ നിരവധി പേരെ കടിച്ചിട്ടുണ്ട്. മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും കടിയേറ്റിട്ടുണ്ട്. കൂടാതെ വീട്ടില്‍ക്കയറിയും നിരവധി പേരെ തെരുവ്നായ കടിച്ചിട്ടുണ്ട്. കാലിന്‍റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News