മലപ്പുറം തുവ്വൂരിൽ മയക്കുമരുന്ന് സംഘം ഭീഷണിപ്പെടുത്തിയ സംഭവം; പ്രതികളിലൊരാളെ പിടികൂടി ക്ലബ്ബ് പ്രവർത്തകർ

പാണ്ടിക്കാട് സ്വദേശി പ്രജീഷിനെ പൊലീസിന് കൈമാറി

Update: 2025-03-22 13:31 GMT
Editor : സനു ഹദീബ | By : Web Desk
മലപ്പുറം തുവ്വൂരിൽ മയക്കുമരുന്ന് സംഘം ഭീഷണിപ്പെടുത്തിയ സംഭവം; പ്രതികളിലൊരാളെ പിടികൂടി ക്ലബ്ബ് പ്രവർത്തകർ
AddThis Website Tools
Advertising

മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘം ക്ലബ്ബ് പ്രവർത്തകർകരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളെ ക്ലബ്ബ് പ്രവർത്തകർ തന്നെ പൊലീസിന് പിടിച്ചുനൽകി. പാണ്ടിക്കാട് സ്വദേശി പ്രജീഷ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടിലെത്തിയാണ് ക്ലബ്ബ് പ്രവർത്തകർ പിടികൂടിയത്. സംഭവത്തിൽ കേസ് കൊടുത്തിട്ടും പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ക്ലബ്ബ് പ്രവർത്തകർ തന്നെ പ്രതിയെ പിടികൂടിയത്.

പ്രതികളെ പിടികൂടാൻ ഇനിയും പോലീസ് തയ്യാറാകുന്നില്ലെന്ന് ക്ലബ് പ്രവർത്തകർ ആരോപിച്ചു. പ്രതികളെ പിടിക്കാൻ നിയമ തടസം ഉണ്ടെന്ന് പോലീസ് പറഞ്ഞതായും ക്ലബ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ക്ലബ്ബ് പ്രവർത്തകർക്ക് നേരെയായിരുന്നു വധഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഭീഷണി.

ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചിരുന്നു. വീട്ടിൽ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കും കേട്ടാലറക്കുന്ന തെറിവിളികളും ക്ലബ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. പല ഫോണ്‍ നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. 

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News