കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് കൊടിയിറങ്ങി

നാലുമാസത്തിനിടെ എട്ടര ലക്ഷത്തിലേറെപ്പേര്‍ ഇത്തവണ ബിനാലെ വേദികൾ സന്ദർശിച്ചു

Update: 2023-04-11 02:26 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: 109 നാള്‍, 100ലേറെ കലാസൃഷ്ടികൾ, ആസ്പിൻവാളും പെപ്പർഹൗസും ഉൾപ്പെടുന്ന 16 വേദികൾ. കലാചർച്ചകൾ, നൃത്താവിഷ്കാരങ്ങൾ, സംവാദങ്ങൾ, സംഗീത പരിപാടികൾ. യുക്രൈൻ യുദ്ധഭീതി, സാങ്കേതികവിദ്യകൾ തീർക്കുന്ന വെല്ലുവിളികൾ, പ്രകൃതി ചൂഷണം തുടങ്ങിയ വിഷയങ്ങളിലെ ഇൻസ്റ്റലേഷനുകൾ.. ലോകമെമ്പാടുമുള്ള കലാസ്വാദകർക്കായി കാഴ്ചയുടെ വിരുന്നൊരുക്കിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് കൊടിയിറങ്ങി.

അന്‍പതിലേറെ രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറിലേറെ കലാകാരന്മാരാണ് ഇത്തവണ ബിനാലെയുടെ ഭാഗമായത്. നാലുമാസത്തിനിടെ എട്ടര ലക്ഷത്തിലേറെപ്പേര്‍ ബിനാലെ വേദികൾ  സന്ദർശിച്ചു. കൊച്ചി ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് ബിനാലെ 2023 പതിപ്പിന്  പര്യവസാനമായത്. സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വരുംവർഷങ്ങളിൽ സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ മിനിയേച്ചർ  ബിനാലെകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആറാം പതിപ്പ് നേരത്തെ തുടങ്ങാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഞ്ചാം പതിപ്പിൻ്റെ ക്യുറേറ്റർ ഷുബിഗി റാവുവിനെ മന്ത്രി പി. രാജീവ് ആദരിച്ചു. മുൻ മന്ത്രി എം.എ ബേബി, ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്, പി.സി തോമസ് തുടങ്ങി  പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിൻ്റെ സംഗീതവിരുന്നും സമാപന ആഘോഷരാവിന് മാറ്റേകി.

Summary: The 5th edition of the Kochi Muziris Biennale, a visual feast for art connoisseurs from around the world, has been concluded with a closing ceremony at the Durbar Hall Ground in Ernakulam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News