തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 'ബലൂൺ നിരോധനം' ഏർപ്പെടുത്തി

പൊതുസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Update: 2024-05-30 14:36 GMT
Advertising

തിരുവനന്തപുരം: വിമാനത്താവള പരിസരത്ത് 'ബലൂൺ നിരോധനം' ഏർപ്പെടുത്തി. ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നാണ് പൊലീസിന്റെ കർശന നിയന്ത്രണം. ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഈ വസ്തുക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളുടെയും വിമാന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News