ആലപ്പുഴയിൽ വിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു

അവലൂക്കുന്ന് സ്വദേശി ഷാജുവിൻ്റെ ഉടമസ്ഥതയിലുള്ള ചോയ്സ് ക്രൂസ് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്.

Update: 2024-10-30 15:49 GMT
A houseboat caught fire in Alappuzha
AddThis Website Tools
Advertising

ആലപ്പുഴ: വിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരിക്കുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ലെയ്ക്സ് ഹോം ഇരുനില ഹൗസ് ബോട്ടിന് ബുധനാഴ്ച വൈകിട്ട് 5.45 ഓടെയാണ് തീ പിടിച്ചത്. വൈകിട്ട് അഞ്ചോടെ സഞ്ചാരികളെ ഇറക്കിയശേഷം എസി റോഡിൽ പള്ളാത്തുരുത്തി പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഹൗസ് ബോട്ടിലെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട്ടാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ ഉയരുന്നത് കണ്ട് ബോട്ടിൽ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിൽ തീ പടരുകയായിരുന്നു. ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോട്ട് പൂർണമായും കത്തിനശിച്ചു.

കഴിഞ്ഞ മാസം 28നും ആലപ്പുഴ ആർ ബ്ലോക്കിൽ മാർത്താണ്ഡം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു.അവലൂക്കുന്ന് സ്വദേശി ഷാജുവിൻ്റെ ഉടമസ്ഥതയിലുള്ള ചോയ്സ് ക്രൂസ് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ബോട്ട് തോട്ടുവക്കിൽ കെട്ടിയിട്ടിരിക്കുന്ന സമയമായതിനാലാണ് ആളപായമുണ്ടാകാതിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News