എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ
പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജുവാണ് അറസ്റ്റിലായത്
Update: 2024-06-20 17:50 GMT
കോഴിക്കോട്: കോഴിക്കോട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജു ആണ് അറസ്റ്റിലായത്.
പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടുവയസ്സുകാരി പീഡനത്തിനിരയായത്.