അന്തിക്കാട് സി.ഐ.ടി.യു ഓഫീസിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാലിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Update: 2023-02-12 16:24 GMT
തൃശൂർ: അന്തിക്കാട് സി.ഐ.ടി.യു ഓഫീസിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാലിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉച്ചയോടെ സതീഷ് പാർട്ടി ഓഫീസിലെത്തി വെള്ളം കുടിക്കുകയും അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം സമീപത്തെ മുറിയിൽ കയറി വാതിലടച്ച സതീഷിനെ പുറത്തേക്ക് കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സതീഷിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം. മരണത്തിൽ മറ്റു അസ്വാഭാവികതകളില്ലെന്ന് പൊലീസ് പറഞ്ഞു.