'ഉമർ ഫൈസിയുടേത് ഗുരുതര അച്ചടക്ക ലംഘനം, സമസ്ത അധ്യക്ഷൻ പുറത്തുനിൽക്കാൻ പറഞ്ഞാൽ അനുസരിക്കണം': അബ്ദുസമദ് പൂക്കോട്ടൂർ

''സമസ്തയിൽ അധ്യക്ഷന്റേത് അവസാന വാക്കാണ്. അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണ്''

Update: 2024-12-12 04:52 GMT
Editor : rishad | By : Web Desk

അബ്ദുസമദ് പൂക്കോട്ടൂര്‍- ഉമര്‍ഫൈസി മുക്കം

Advertising

കോഴിക്കോട്: സമസ്ത മുശാവറയിൽ ഉമർ ഫൈസിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ.

'സമസ്തയിൽ അധ്യക്ഷന്റേത് അവസാന വാക്കാണ്. അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണ്. സമസ്ത അധ്യക്ഷൻ പുറത്തുനിൽക്കാൻ പറഞ്ഞാൽ പുറത്തു നിൽക്കണമെന്നും'- അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു.

Watch Video Report

Full View

ഇന്നലെ നടന്ന സമസ്ത മുശാവറയിൽ നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഉമർ ഫൈസി മുക്കത്തെ ചൊല്ലിയുള്ള ചർച്ചക്കിടെയാണ് ചൂടേറിയ വാക്കുതർക്കമുണ്ടായത്. ഉമർ ഫൈസിയെ കുറിച്ചുള്ള ചർച്ചയായതിനാൽ അദ്ദേഹം മാറിനിൽക്കണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ഇത് അംഗീകരിക്കാൻ ഉമർ ഫൈസി തയ്യാറായില്ല. പ്രസിഡന്റ് പറഞ്ഞത് അംഗീകരിക്കണമെന്ന് ബഹാഉദ്ദീൻ നദ്‌വി പറഞ്ഞപ്പോൾ നിങ്ങൾ കള്ളൻമാർ പറയുമ്പോൾ മാറിനിൽക്കാനാവില്ല എന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. അപ്പോഴാണ് എല്ലാവരും കള്ളൻമാരെന്ന് പറയുമ്പോൾ താനും കള്ളനാണോ എന്ന് ചോദിച്ച് ജിഫ്രി തങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാൻ മുസ്‌ലിയാര്‍, പ്രാർഥന നടത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം സമസ്ത മുശാവറയില്‍ പൊട്ടിത്തെറിയുണ്ടായെന്ന റിപ്പോർട്ടുകളെ തള്ളി ഉമർഫൈസി മുക്കം തന്നെ രംഗത്ത് എത്തി. മുശാവറയില്‍ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങളില്‍ വന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും ഉമർഫൈസി പറഞ്ഞു.

'സുന്നീ ആദർശത്തിന് എതിരായവർ ലീഗിന്റെ നേതൃതലങ്ങളിലുണ്ടാവാൻ പാടില്ല. ലീഗ് സെക്രട്ടറി സമസ്ത പ്രസിഡന്റിനെ ചീത്തവിളിച്ചത് വെറുപ്പുണ്ടാക്കി. സമസ്തയില്‍ സിപിഎം സ്ലീപ്പിങ് സെല്ലില്ലെന്നും' -ഉമർഫൈസി പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News