'എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്ക്‌ ഉള്ളത്?'; ദിലീപിന്‍റെ വിഐപി ദർശനത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു എന്നും ചോദിച്ചു

Update: 2024-12-12 07:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടൻ ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച കോടതി വിഷയം ഗൗരവതരമാണെന്നും ദേവസ്വം എന്ത് നടപടി സ്വീകരിച്ചു എന്നും ചോദിച്ചു.

ശബരിമലയിൽ സോപാനത്തിൽ ദിലീപ് വിഐപി ദർശനം നടത്തിയതിൽ ഇന്നും രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപ് 7 മിനിറ്റോളം സോപാനത്തിൽ ചെലവഴിച്ചുവെന്ന് വ്യക്തമായി. ദിലീപിന്‍റെ ദർശനസമയത്ത് മറ്റ് തീർഥാടകാരുടെ ദർശനം തടസപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയെതെന്നും എന്ത് പരിഗണനയാണ് ഇത്തരം ആളുകൾക്ക്‌ ഉള്ളതെന്നും കോടതി ചോദിച്ചു.

സംഭവത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേവസം ബോർഡ് മറുപടി നൽകി. ആർക്കും പ്രത്യേക പരിഗണന നല്കരുതെന്ന് നിർദേശിച്ച കോടതി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസം ബോർഡും സ്പെഷ്യൽ പൊലീസും ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News