ദലിത് യുവാവ് വിനായകന്‍റെ മരണം; പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ ഉത്തരവ്

വിനായകന്‍റെ പിതാവും ദലിത് സമുദായ മുന്നണിയും നൽകിയ ഹരജിയിലാണ് ഉത്തരവ്

Update: 2024-12-12 07:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ ഏങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്‍റെ മരണത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതിയുടെ ഉത്തരവ്. തൃശൂർ എസ്‍സി-എസ്‍ടി കോടതിയാണ് ഉത്തരവിട്ടത്. വിനായകന്‍റെ പിതാവും ദലിത് സമുദായ മുന്നണിയും നൽകിയ ഹരജിയിലാണ് ഉത്തരവ്.

2017 ജൂലൈ 17നാണ് വഴിയരികിൽ നിന്നിരുന്ന വിനായകനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണം കുറ്റം ചുമത്തിയിരുന്നില്ല. 2017 ജൂലൈ 18നാണ് വിനായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്‍റെ പ്രായം. ഒരു സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത വിനായകനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടർന്നാണെന്ന് പിന്നീട് ബന്ധുക്കൾ ആരോപിച്ചിരുന്നു.

വിനായകന് ജനനേന്ദ്രയത്തിലടക്കം മർദനമേറ്റതായി വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടർന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പിടിച്ചുപറിക്കേസിൽ കുറ്റം സമ്മതിക്കാൻ വിനായകനെ പൊലീസ് മർദിച്ചിരുന്നുവെന്നും ഇത് ആത്മഹത്യാ പ്രേരണ അല്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ തുടരന്വേഷണം നടത്തിയത്.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News