ഫാ.തിയോഡോഷ്യസിനെതിരെ നടപടിയെടുക്കണം: ഐ എൻ എൽ

'തിയോഡോഷ്യസിൻ്റെ പരാമർശം അത്യന്തം പ്രതിലോമകരവും നികൃഷ്ടവുമാണ്'

Update: 2022-11-30 12:47 GMT
Advertising

കോഴിക്കോട്: മന്ത്രി വി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം സമര സമിതി നേതാവ് ഫാ.തിയോഡോഷ്യസിൻ്റെ പരാമർശം അത്യന്തം പ്രതിലോമകരവും നികൃഷ്ടവുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടേറിയറ്റ്.

വിഴിഞ്ഞം സമരത്തിൻ്റെ മറപിടിച്ച് സംസ്ഥാനത്ത് വർഗീയ ധൃവീകരണമുണ്ടാക്കാനും ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കച്ചകെട്ടിയ ഒരു പറ്റം രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് കുഴലൂത്ത് നടത്തുകയാണ് താനെന്ന് ഫാ.തിയോഡോഷ്യസ് തൻ്റെ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ ഇത്തരം നിലപാടുകൾക്കെതിരെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഫാ.തിയോഡോഷ്യസ്സിനെതിരെ നിയമ നടപടി സ്വീകരിക്കണം. 

ഈ മാന്യൻ തന്നെയാണ് കേരളത്തിലെ ആദരണീയനായ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തത്. മുസ്‍ലിം സമുദായാംഗത്തിന്റെ പേര് പോലും തീവ്രവാദമാണ് എന്ന തിയോഡോഷ്യസിന്റെ പ്രസ്താവനയോടുള്ള കോൺഗ്രസിന്റെ നിശബ്ദതയും ദുരൂഹമാണ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News