നടിയെ അക്രമിച്ച കേസിലെ കോടതി രേഖകൾ ദിലീപിന് ലഭിച്ച സംഭവം;കോടതി സ്റ്റാഫിനെ ചോദ്യം ചെയ്യും

ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിചാരണാക്കോടതിയിൽ അപേക്ഷ നൽകി

Update: 2022-04-02 10:53 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊച്ചി: നടിയെ അക്രമിച്ച കേസിലെ കോടതി രേഖകൾ ദിലീപിന് ലഭിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ കോടതി സ്റ്റാഫിനെ ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിചാരണാക്കോടതിയിൽ അപേക്ഷ നൽകി. സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണ്ടെന്ന് കോടതി അറിയിച്ചു.

അതേസമയം, നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഓഫീസിലേക്ക് മാറ്റാനാവാതെ ക്രൈംബ്രാഞ്ച്. കാറിന്റെ രണ്ടു ടയറും പഞ്ചറാണ്, ബാറ്ററിയുമില്ലാത്തതിനാൽ പൊലീസ് കഴിഞ്ഞ ദിവസം നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും ഗുഢാലോചന നടത്തിയത് ഈ കാറിലിരുന്നാണെന്നാണ് ക്രൈബ്രാഞ്ച് നിഗമനം. ഇന്ന് മെക്കാനിക്കിനെ കൊണ്ടുവന്ന് പരിശോധിപ്പിച്ച ശേഷം കെട്ടിവലിച്ചെങ്കിലും കാർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

TOPനടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇരുവരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. നടിയെ ആക്രമിച്ചെന്ന ആദ്യ കേസിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരാണ് ദീലിപിന്റെ സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സുരാജുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കേസിൽ ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഇന്നല്ലെങ്കിൽ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് എസ്.പി സോജൻ, ഡി.വൈ.എസ്.പി ബൈജു പൗലോസ്, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News