വയനാട് ചീരാലിൽ ആദിവാസി യുവതി മരിച്ചനിലയിൽ; അസ്വാഭാവികതയെന്ന് ബന്ധുക്കൾ
ചില ആളുകളുമായി സീതക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവർക്ക് മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Update: 2022-04-07 10:02 GMT
വയനാട്: സുൽത്താൻ ബത്തേരി ചീരാലിൽ ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീരാൽ വെണ്ടോൽ സ്വദേശി സീതയാണ് മരിച്ചത്. ഇവർക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളുമില്ല.
ചില ആളുകളുമായി സീതക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവർക്ക് മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.