കുസാറ്റിലെ അനധികൃത നിയമനം അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ്

''നിയമനത്തിനു പിന്നിൽ മറ്റെന്തോ താല്പര്യമുണ്ട്. സർവകലാശാലകളുടെ സൽപേര് കളങ്കപ്പെടുത്താന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ.''

Update: 2023-09-21 10:59 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കുസാറ്റിലെ അനധികൃത നിയമനം അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ്. സർവകലാശാലയിൽ സ്റ്റുഡന്‍റ് വെൽഫയർ ഡയറക്ടറായിരുന്ന പി.കെ ബേബിയെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ച സിൻഡിക്കേറ്റ് തീരുമാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ റെനീഷ്, പ്രസിഡന്‍റ് പി.കെ രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. മീഡിയവൺ ആണ് കുസാറ്റിലെ അനധികൃത നിയമനത്തെ കുറിച്ച് വാർത്ത പുറത്തുവിട്ടത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വർഷങ്ങളായി സ്റ്റുഡന്‍റ് വെൽഫയർ ഡയറക്ടറായി ജോലി ചെയ്ത് വന്നിരുന്ന പി.കെ ബേബിയെ 2018 മുതൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ച സിൻഡിക്കേറ്റിന്റെ തീരുമാനം സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിദ്യാർത്ഥി വെൽഫയർ ഡയറക്ടർ എന്നത് സർവകലാശാലകളുടെ നിയമം അനുസരിച്ച് ക്ലാസ് 2 വിഭാഗത്തിൽ വരുന്ന നോൺ ടീച്ചിങ് സ്റ്റാഫ് ആണ്. ഈയൊരു പദവിയിലുള്ള ബേബിയെ 2016ൽ നൽകിയ അപേക്ഷയെ തുടർന്ന് 2018ൽ കുസാറ്റ് സിൻഡിക്കേറ്റ്11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യു.ജി.സി നിരക്കിൽ അസിസ്റ്റന്റ് പ്രഫസറാക്കി നിയമിക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്-നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിയമനത്തിനു പിന്നിൽ മറ്റെന്തോ താല്പര്യമുണ്ട്. സർവകലാശാലകളുടെ സൽപേര് കളങ്കപ്പെടുത്താന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ. തീരുമാനത്തെ കുറിച്ച് അന്വേക്ഷിക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് കെ.ആർ റെനീഷും പി.കെ രാജേഷും ആവശ്യപ്പെട്ടു.

Summary: AIYF demands inquiry into illegal recruitment of PK Baby in CUSAT

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News